കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ കാർ അപകടത്തിൽപ്പെട്ടു. ദുർഗാപൂർ എക്‌സ്പ്രസ് വേയിയിൽ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ഗാംഗുലി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
ഒരു പരിപാടിയിൽ പങ്കെടുക്കാനായി കാറിൽ പോകുകയായിരുന്നു അദ്ദേഹം. ദുർഗാപൂരിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വാഹനത്തെ പിന്നാലെ വന്ന ലോറി മറികടക്കുകയായിരുന്നു. ഗാംഗുലിയുടെ വാഹനത്തിന് മുൻപിൽ എത്തിയതോടെ ലോറി ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടു. ഇതോടെ ലോറിയിൽ അദ്ദേഹത്തിന്റെ ഡ്രെെവറും വാഹനം നിർത്തി. സംഭവ സമയം ഗാംഗുലിയുടെ കാറിന് പുറകിലായി വാഹനങ്ങൾ ഉണ്ടായിരുന്നു. ഈ വാഹനങ്ങൾ അദ്ദേഹത്തിന്റെ കാറുമായി കൂട്ടിയിടിച്ചു.
സംഭവത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. ഉടനെ തന്നെ ഡ്രൈവറെ അതുവഴി പോയ ആളുകൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. ഇപ്പോഴും ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ബുർദ്വാൻ സർവ്വകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു അദ്ദേഹം. അപകടത്തിന് പിന്നാലെ മറ്റൊരു വാഹനത്തിൽ അദ്ദേഹം അവിടേയ്ക്ക് പോയി. അതേസമയം അപകടവാർത്ത ആരാധകരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.
Discussion about this post