ഭക്ഷണ സാധനങ്ങൾ സാധാരണ നമ്മൾ അടുക്കളയിലാണ് സൂക്ഷിക്കുന്നത്. ഇത് ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ കേടുവരാൻ കാരണമാകും. ഏതൊക്കെ ഭക്ഷണ സാധനങ്ങളാണ് ഈ വിധത്തിൽ സൂക്ഷിക്കാൻ പാടില്ലാത്തതെന്ന് നോക്കാ൦.
ഉരുള കിഴങ്ങ്
ഉരുളക്കിഴങ്ങ് വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും അവ മുളച്ച് വരുന്നതും കേടാവുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ശരിയായ രീതിയിൽ സൂക്ഷിക്കാത്തത് കൊണ്ടാണിത്. കൗണ്ടർ ടോപിന് മുകളിൽ സൂക്ഷിച്ചാൽ പെട്ടെന്ന് കേടുവരാൻ കാരണമാവുന്നു.
സവാള
സവാളയിൽ ഈർപ്പത്തിന്റെ അംശവും ഗ്യാസും ഉള്ളതുകൊണ്ട് തന്നെ ഇത് കേടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അധികം വെട്ടമടിക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കണം.
ബ്രെഡ്
ബ്രെഡ് പാക്കറ്റ് തുറന്ന സ്ഥലങ്ങളിൽ വെച്ചാൽ പെട്ടെന്ന് കേടാവുകയും പൂപ്പൽ വരുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത് നല്ല ടൈറ്റ് ആയിട്ടുള്ള ബോക്സിൽ അല്ലെങ്കിൽ കണ്ടെയ്നറിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്
തക്കാളി
തക്കാളി കൗണ്ടർടോപ്പിന് മുകളിൽ സൂക്ഷിച്ചാൽ പഴുത്തുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകം ആകുന്നതുവരെ സാധാരണ ടെമ്പറേച്ചറിൽ സൂക്ഷിച്ചതിന് ശേഷം പാകമാകുമ്പോൾ ഫ്രിഡ്ജിലേക്ക് മാറ്റി വെക്കണം.
മുട്ട
പുറത്തെ സാധാരണ താപനിലയിൽ സൂക്ഷിച്ച് വെച്ചാൽ മുട്ട പെട്ടെന്ന് കേടുവരും. ചൂട് കാലങ്ങളിൽ ഫ്രിഡ്ജിനുള്ളിൽ മുട്ട സൂക്ഷിക്കുന്നതാണ് നല്ലത്.
Discussion about this post