അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ സസ്‌പെൻസുകളുടെ പൂരം ആയിരുന്നു. താരിഫിൽ വരുത്തിയ മാറ്റവും കുടിയേറ്റത്തിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടും സുപ്രധാന പ്രഖ്യാപനങ്ങളും ലോകത്തിന്റെ കണ്ണുകൾ അമേരിക്കയിലേക്ക് കേന്ദ്രീകരിക്കുന്നതിന് കാരണം ആയി. തീരുമാനിച്ചത് പോലെ ‘ ഗ്രേറ്റർ അമേരിക്ക’ പടുത്തുയർത്താനുള്ള ട്രംപിന്റെ ശ്രമങ്ങൾ ഇവിടെ കാണാം. റഷ്യ- യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള ട്രംപിന്റെ വ്യഗ്രത ഇതിനൊരു ഉദാഹരണമാണ്. എന്നാൽ ഈ ഇടപെടൽ ലോകത്തിന്റെ തന്നെ ഗതിമാറ്റുന്നതായിരുന്നു.
സെലൻസ്‌കിയും ട്രംപും തമ്മിലുള്ള വാക്‌പോരിന് ലോകം സാക്ഷിയായത് ഈ അടുത്താണ്. ഇതിന് പിന്നാലെയും വന്നു ട്രംപിന്റെ സുപ്രധാന തീരുമാനം. യുക്രെയ്‌നിന് നൽകിവരുന്ന സൈനിക സഹായം മുഴുവൻ നിർത്തലാക്കുകയാണ് എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. നിലവിൽ യുക്രെയ്‌ന് ഏറ്റവും കൂടുതൽ സൈനിക സഹായം നൽകിവരുന്ന രാജ്യം അമേരിക്ക ആയിരുന്നു. അതുകൊണ്ട് തന്നെ അമേരിക്കയുടെ തീരുമാനം യുക്രെയ്‌ന് അൽപ്പം കഠിനമാണ്.
2020 മുതൽ 2024 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ യുക്രെയ്ന് 114 ബില്യൺ യൂറോ ആണ് അമേരിക്ക നൽകിയിട്ടുള്ളത്. ഇതിൽ 64.1 ബില്യൺ യൂറോ സൈനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും, ബാക്കിയുള്ള 46.4 ബില്യൺ യൂറോ സാമ്പത്തിക ആവശ്യം നിറവേറ്റുന്നതിനും വേണ്ടിയുള്ളതാണ്. താത്കാലികം ആണെങ്കിൽ് പോലും ഈ പണം നിലയ്ക്കുന്നത് യുക്രെയ്‌ന് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ ആരാകും യുക്രെയ്‌ന് തുണയാകുക.
അമേരിക്കയ്ക്ക് പുറമേ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ യുക്രെയ്‌ന് സഹായം നൽകുന്നുണ്ട്. ഇതിൽ എടുത്ത് പറയേണ്ടത് യൂറോപ്യൻ രാജ്യങ്ങളുടെ സഹായം ആണ്. അമേരിക്ക കഴിഞ്ഞാൽ യുക്രെയ്‌ന് ഏറ്റവും കൂടുതൽ സഹായം നൽകുന്നത് യൂറോപ്യൻ രാജ്യങ്ങളാണ്. 46.4 ബില്യൺ യൂറോ ആണ് ഇവരുടെ സംഭാവന. എന്നാൽ ഇത് അമേരിക്ക നൽകുന്നതിന്റെ പകുതി പോലും വരില്ല എന്നതാണ് വാസ്തവം. ഇവർ യുക്രെയ്‌നിന് സൈനിക സഹായം നൽകുന്നില്ല എന്നതു എടുത്തുപറയേണ്ടത് ആണ്.
എന്നാൽ് അടിയന്തിര സൈനിക സഹായമായി 800 ബില്യൺ യൂറോയുടെ സഹായം നൽകി യുക്രെയ്‌നെ സംരക്ഷിക്കാനാണ്
യൂറോപ്യൻ യൂണിയന്റെ തീരുമാനം. ജർമ്മനി 17 ബില്യൺ യൂറോയും, ബ്രിട്ടൺ 15 ബില്യൺ യൂറോയും നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജപ്പാൻ, സ്വീഡൻ, ഡെന്മാർക്ക്, പോളണ്ട് എന്നീ രാജ്യങ്ങളും സൈനിക ആവശ്യങ്ങൾ ഉൾപ്പെടെ നിർവ്വഹിക്കാൻ സഹായം നൽകുന്നത്.
ഇതിന് പുറമേ യുദ്ധത്തെ തുടർന്ന് അഭയാർത്ഥികളായി മാറിയ യുക്രെയ്‌നിലെ ജനങ്ങൾക്കായി 130 ബില്യൺ യൂറോ നൽകാമെന്നും വാഗ്ദാനം ഉണ്ട്. ഇതിൽ ജർമ്മനിയും പോളണ്ടുമാണ് ഏറ്റവും കൂടുതൽ പണം സംഭാവന ചെയ്യുന്നത്. ജർമ്മനി 35.4 ബില്യണും, പോളണ്ട് 29.5 ബില്യൺ യൂറോയും ആണ് നൽകുന്നത്. ഇതിന് പുറമേ സ്‌പെയിൻ, ചെക്കിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളും യുക്രെയ്‌നെ സംരക്ഷിക്കാൻ രംഗത്ത് ഉണ്ട്.
ലോകം കലങ്ങിമറിയുകയാണ്. ട്രംപിന്റെ ആഗ്രഹം പോലെ അമേരിക്ക ആഗോള ശക്തിയായി മാറുമോ? അതോ അമേരിക്കയോട് കിടപിടിക്കുന്ന ശക്തിയായി യൂറോപ്യൻ രാജ്യങ്ങൾ ഉയരുമോ?. എന്താണെങ്കിലും രാഷ്ട്രീയ നിരീക്ഷകർക്ക് ഇത് ആശങ്കയുടെ കാലം ആണ്.
Discussion about this post