മലപ്പുറം: വണ്ടൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കുഴിക്കാട്ട് വീട്ടിൽ മുഹമ്മദ് അബ്ദുൾ സലീം മുസ്ലിയാരാണ് (55) ആണ് അറസ്റ്റിലായത്. 10 വയസ്സുള്ള പെൺകുട്ടിയ്ക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം.
വണ്ടൂരിലെ മദ്രസയിലെ അദ്ധ്യാപകനാണ് മുഹമ്മദ്. ഇവിടെ വച്ചായിരുന്നു പെൺകുട്ടിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഭയന്ന പെൺകുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
വണ്ടൂർ പോലീസിലാണ് വീട്ടുകാർ പരാതി നൽകിയത്. ഇതിൽ കേസ് എടുത്ത് സിഐ ദീപ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പോക്‌സോ നിയമത്തിലെ കർശന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post