തിരുവനന്തപുരം: കാമുകി ഫർസാനയെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമാക്കി വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. ഫർസാനയോട് സ്‌നേഹം ആയിരുന്നില്ല. മറിച്ച് പകയായിരുന്നുവെന്നും അഫാൻ പോലീസിനോട് പറഞ്ഞു. പണയംവച്ച മാല ഫർസാന തിരികെ ചോദിച്ചതാണ് പ്രകോപനത്തിലേക്ക് നയിച്ചത് എന്നും അഫാൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
പണത്തിന് ആവശ്യംവന്നപ്പോൾ ഫർസാനയുടെ മാല പണയം വയ്ക്കാൻ ചോദിച്ചിരുന്നു. ഇത് തന്നു. തുടർന്ന് ഇത് പണയംവച്ച് ആവശ്യം നിറവേറ്റി. വീട്ടുകാർ അറിയാതെ ആയിരുന്നു ഫർസാന മാല നൽകിയത്. എന്നാൽ പിന്നീടിത് വീട്ടുകാർ അറിഞ്ഞു. ഇതോടെ മാല തിരികെ നൽകാൻ ഫർസാന സമ്മർദ്ദം ചെലുത്തുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിയിരിക്കെ ഫർസാനയുടെ സമ്മർദ്ദം പകയ്ക്ക് കാരണം ആയി.
വൻ ആസൂത്രണം നടത്തിയാണ് ഫർസാനയെ അഫാൻ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയ്ക്ക് സുഖമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഫാൻ ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഫർസാന വരുന്നുണ്ടെന്ന് വ്യക്കമായതോടെ നഗരകുഴിയിലെ കടയിൽ നിന്നും പ്രതി മുളകുപൊടി വാങ്ങിയിരുന്നു. കൃത്യത്തിനിടെ ആരെങ്കിലും വന്നാൽ അവരെ പ്രതിരോധിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഫർസാനയുടെ നിർബന്ധം അവസഹനീയമായതോടെ പിതാവിന്റെ കാർ പണയപ്പെടുത്തി മാല തിരികെ എടുത്ത് നൽകാൻ ശ്രമിക്കുകയായിരുന്നുവെന്നും അഫാൻ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പേരുമലയിലെ വീട്ടിൽ അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അപ്പോഴായിരുന്നു നിർണായക വിവരങ്ങൾ പോലീസിനോട് വെളിപ്പെടുത്തിയത്. താൻ മരിച്ചാൽ ഫർസാനയ്ക്ക് ആരുമില്ലാതെ ആകും. ഇതേ തുടർന്നാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു അഫാന്റെ ആദ്യ മൊഴി. കൂടുതൽ വിവരങ്ങൾക്കായി അഫാനെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കൃത്യം നടത്തിയതിന് ശേഷം എലിവിഷം കഴിച്ച അഫാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇത് പൂർത്തിയായ ശേഷമാണ് പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. ഇതിന് മുന്നോടിയായി പോലീസ് സ്‌റ്റേഷനിൽ എത്തിച്ച അഫാൻ കുഴഞ്ഞുവീഴുന്നതായി കാണിച്ചിരുന്നു.
Discussion about this post