കാസർകോട്: കയ്യൂരിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ മുഴക്കോ വലിയപൊയിലിൽ കണ്ണൻ (92) ആണ് മരിച്ചത്.ഉച്ചയോടെയായിരുന്നു സംഭവം.
ഉച്ചയ്ക്ക് വീടിന് പുറത്ത് നിൽക്കുകയായിരുന്നു കണ്ണൻ. ഇതിനിടെ ശരീരത്തിൽ പൊള്ളൽ ഏൽക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചെറുവത്തൂർ കെഎഎച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഷർട്ട് ധരിക്കാതെ ആയിരുന്നു അദ്ദേഹം പുറത്തിറങ്ങി നിന്നത്. നെഞ്ചിലും തോളിന്റെ ഭാഗങ്ങളിലും ആയിരുന്നു പൊള്ളൽ.
Discussion about this post