ആലപ്പുഴ: സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. ചേർത്തലയിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹോട്ടൽ ജീവനക്കാരൻ മേശ വൃത്തിയാക്കുന്നതിനിടെ സിപിഎം നേതാക്കളുടെ സംഘത്തിൽ ഒരാളുടെ ദേഹത്തേയ്ക്ക് വെള്ളം വീണു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഇരു വിഭാഗങ്ങൾക്കും പരിക്കുണ്ടെന്നാണ് സൂചന.
സിപിഎം മുൻ ലോക്കൽ സെക്രട്ടറിയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ശരീരത്തിൽ വെള്ളം വീണെന്ന് പറഞ്ഞ് ഇയാൾ ജീവനക്കാരനെ തല്ലുകയായിരുന്നു. ഇത് കണ്ട ഹോട്ടൽ ജീവനക്കാർ എത്തി നേതാക്കളെ തിരിച്ച് തല്ലി. ഇതോടെ ഹോട്ടലിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഭവ സമയം നിരവധി പേരാണ് ഹോട്ടലിൽ കഴിക്കാനായി എത്തിയിരുന്നത്. ഭയന്ന ഇവർ ഹോട്ടലുകളിൽ നിന്നും ഓടിയിറങ്ങി.
സംഘർഷത്തിൽ ഹോട്ടലിൽ സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ സമ്മർദ്ദം ഉയർന്നിരുന്നുവെന്നാണ് ആക്ഷേപം.
Discussion about this post