തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. ക്ഷേത്രം തിടപ്പള്ളിയിലെ അടുപ്പിലേക്ക് തന്ത്രി തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് നിവേദ്യം.
പണ്ടാര അടുപ്പിലേക്ക് തീ പകർന്നതിന് പിന്നാലെ സഹ മേൽശാന്തിമാർ മറ്റ് അടുപ്പുകളിലേക്കും തീ പകർന്നു. ഇതിനിടെ പഞ്ചവാദ്യവും നാല് ദിക്ക് കേക്കുമാറുള്ള കരിമരുന്ന് പ്രയോഗവും നടന്നു.
ക്ഷേത്രത്തിനുള്ളിൽ ഇനിയും ചടങ്ങുകൾ നടക്കാനുണ്ട്. ഇത് പൂർത്തിയായ ശേഷമാകും പൊങ്കാല നിവേദിക്കൽ ചടങ്ങ്. നിവേദ്യം അർപ്പിക്കുന്നതിനായി പൂജാരിമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ അതാത് സ്ഥലങ്ങളിൽ എത്തി പൊങ്കാല നിവേദ്യം നൽകും. ഇതോടെ ഈ വർഷത്തെ പൊങ്കാലയ്ക്ക് സമാപനമാകും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി പൊങ്കലയിടാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post