എറണാകുളം: നടൻ ബാല കിടപ്പുമുറിയിലേക്ക് മറ്റൊരു പുരുഷനുമായി എത്തിയെന്ന ആരോപണത്തിൽ തെളിവ് പുറത്തുവിട്ട് മുൻ പങ്കാളി എലിസബത്ത് ഉദയൻ. ഓഡിയോ സന്ദേശമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ എലിസബത്ത് പുറത്തുവിട്ടത്. നേരത്തെ ഇതേ ചാനലിലൂടെ തന്നെയാണ് എലിസബത്ത് ബാല മറ്റൊരു പുരുഷനുമായി മുറിയിലേക്ക് എത്തിയകാര്യം വെളിപ്പെടുത്തിയത്.
രാത്രി ഒന്നര മണിയ്ക്കായിരുന്നു മറ്റൊരു പുരുഷനുമായി ബാല എത്തിയത് എന്നാണ് എലിസബത്തിന്റെ ആരോപണം. ഇതിനെ എലിസബത്ത് ശക്തമായി എതിർത്തു. ഈ സമയം എലിസബത്തും ബാലയുടെ തമ്മിലുള്ള തർക്കത്തിന്റെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് പുറമേ മോതിരം മാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും എലിസബത്ത് പുറത്തുവിട്ടിട്ടുണ്ട്.
ജേക്കബ്ബ് എന്നയാളാണ് ബാലയ്‌ക്കൊപ്പം കിടപ്പുമുറിയിലേക്ക് എത്തിയത് എന്നാണ് സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്നത്. ജേക്കബ് ചേട്ടൻ ഒന്നരയ്ക്ക് ബെഡ്‌റൂമിലേക്ക് കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട് എന്ന് എലിസബത്ത് പറയുന്നുണ്ട്. നീ പുറത്തുപൊയ്‌ക്കോ എന്ന് ബാല പറയുന്നതും പശ്ചാത്തലത്തിൽ കേൾക്കാം, എനിക്ക് പുറത്ത് പോകാൻ പറ്റില്ല. രാത്രി ബാക്കിയുള്ളവർക്ക് ഉറങ്ങണം. നിങ്ങൾ കല്യാണം കഴിച്ചിട്ടാണ് ഞാൻ ഇവിടേയ്ക്ക് വന്നത്. അല്ലാതെ വലിഞ്ഞുകയറി വന്നത് അല്ലെന്നും എലിസബത്ത് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലയും ഭാര്യ കോകിലയും പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എലിസബത്ത് തെളിവുകൾ പുറത്തുവിട്ടത്. മറ്റൊരു യൂട്യൂബറുമായി ചേർന്ന് തങ്ങളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ബാല നൽകിയ പരാതിയിൽ പറയുന്നത്.
Discussion about this post