കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്നത് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയുംഅറിവോടെയെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി ഷാലിക്കിന്റെ മൊഴി. ഒരുബണ്ടിൽ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് ഷാലിക്ക് പറയുന്നു.
18,000 രൂപയ്ക്കാണ് ഒരു ബണ്ടിൽ കഞ്ചാവ് ലഭിക്കുന്നത്. വിദ്യാർഥികളിൽനിന്ന് 24,000 രൂപവാങ്ങുമെന്നും ഷാലിക്ക് പോലീസിനോട് പറഞ്ഞു. പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ്എത്തുന്നത് ഏതാണ്ട് എല്ലാ വിദ്യാർഥികളും അറിഞ്ഞിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഉപയോഗത്തിന് വേണ്ടി മാത്രമല്ല, പണം ഉണ്ടാക്കുക ലക്ഷ്യമിട്ട് വിൽപ്പനയ്ക്ക് വേണ്ടി കൂടിയാണ്കഞ്ചാവ് എത്തിച്ചത്. പുറയാർ സ്വദേശികളായ പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാലിക്ക്എന്നിവരാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചിരുന്നത്. നാലു കിലോയോളം കഞ്ചാവ്ഹോസ്റ്റലിലെത്തി കൈമാറിയെന്നാണ് ഇവരുടെ മൊഴി. ഇവർക്ക് കഞ്ചാവ് നൽകിയ ഇതരസംസ്ഥാനക്കാരനെയും പിടികൂടിയിട്ടില്ല. ഒഡിഷയിൽ നിന്ന് വ്യാപകമായി കഞ്ചാവെത്തിക്കുന്നസംഘത്തിലെ അംഗമാണ് ഇയാളെന്ന് സംശയിക്കുന്നു. അന്വേഷണം പോളിടെക്നിക് ഹോസ്റ്റലിനുപുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
പോളിടെക്‌നിക്കിലെ കേസില്‍ കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥിയെയുംപോലീസ് ചോദ്യം ചെയ്തു. ഹോസ്റ്റലിൽ പരിശോധന നടക്കുന്നതിനിടെ സാധനം സേഫ് അല്ലെ എന്ന് ചോദിച്ച് ഫോണില്‍ വിളിച്ചവിദ്യാര്‍ത്ഥിയെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ഇയാളെ പ്രതി ചേര്‍ക്കാനുള്ള തെളിവ് പോലീസിന് ലഭിച്ചിട്ടില്ല.
Discussion about this post