തിരുവനന്തപുരം: അഫാനെ ജയിലിൽ നിന്നും പുറത്തിറക്കണമെന്ന അഭ്യർത്ഥനയുമായി മാതാവ് ഷെമീന. ഒരു മലയാള മാദ്ധ്യമത്തോട് സംസാരിക്കുന്നതിനെ ആയിരുന്നു ഷെമീന ഈ ആവശ്യം മുന്നോട്ടുവച്ചത്. തനിക്ക് ഇനി അഫാൻ മാത്രമേയുള്ളൂ എന്നും ഷെമീന പറഞ്ഞു.
അഫാൻ എന്നെ ഒന്നും ചെയ്തില്ല. കട്ടിലിൽ നിന്നും വീണാണ് എനിക്ക് പരിക്കേറ്റത്. ഇക്കാര്യം പോലീസുകാരോട് പറഞ്ഞിട്ടുണ്ട്. രണ്ട് വട്ടം പോലീസ് മൊഴിയെടുത്തു. രണ്ട് പ്രാവശ്യവും ഓർമ്മയുള്ള കാര്യം മാത്രമാണ് പറഞ്ഞത്. നടക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ഞാൻ പറഞ്ഞതാണ് ശരി. കട്ടിലിൽ നിന്നും വീണാണ് പരിക്കേറ്റത്. എന്റെ ഓർമ്മയിലും അതുതന്നെയാണ് എന്നും ഷെമീന പറഞ്ഞു.
എന്റെ കൊച്ചിനെ പുറത്തിറക്കിത്തരണം. എനിക്ക് ഇനി അവൻ മാത്രമേയുള്ളൂ. അവൻ എന്റെ കൂടെ ഉണ്ട് എന്നത് പ്രതീക്ഷിച്ചാണ് ഞാൻ ജീവിക്കുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്‌തേനെ. അവനാണ് എന്റെ പ്രതീക്ഷയെന്നും ഷെമീന കൂട്ടിച്ചേർത്തു.
ചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ട ഷെമീന ഇപ്പോൾ ഉള്ളത് സംരക്ഷിത കേന്ദ്രത്തിലാണ്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയാണ് പോലീസ് മൊഴിയെടുത്തത്. എന്നാൽ മകനെ രക്ഷിക്കാൻ കട്ടിലിൽ നിന്നും വീണാണ് പരിക്കേറ്റത് എന്ന് ഷെമീന പറയുകയായിരുന്നു. സംരക്ഷണ കേന്ദ്രത്തിൽ എത്തി കഴിഞ്ഞ ദിവസം ബന്ധുക്കൾ ഷെമീനയെ കണ്ടിരുന്നു. അഫാനെ കാണണം എന്ന ആഗ്രഹം ഷെമീന ബന്ധുക്കളോട് പ്രകടിപ്പിച്ചിരുന്നു.
Discussion about this post