സിനിമ പ്രേമികൾ ഒന്നടക്കം കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫർ . മാർച്ച് 27 നാണ് ആഗോള റിലീസായി സിനിമ തിയേറ്ററിലെത്തുന്നത്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ് കേരളത്തിലെ ഒരു കമ്പനി . കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ജീവനക്കാർക്ക് അവധി നൽകിയിരിക്കുന്നതെന്നാണ് പുറത്തവരുന്ന റിപ്പോർട്ടുകൾ.
കമ്പനിയുടെ ഉടമകൾ ഒരു വലിയ മോഹൻലാൽ ആരാധകരാണ്. സിനിമ കാണാൻ വേണ്ടി സിനിമ ടിക്കറ്റും കമ്പനി നൽകുന്നുണ്ട്. മാർച്ച് 27 ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയാണ് ജീവനക്കാർക്ക് കമ്പനി അവധി നൽകിയിരിക്കുന്നത്.
2019 ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. പൃഥ്വിരാജിന്റെ സംവിധാനം, മോഹൻലാൽ നായകൻ വലിയ താര നിര തുടങ്ങി എമ്പുരാനിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷകളേറെയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്.
എമ്പുരാന്റെ റിലീസിന് മുന്നോടിയായി ലൂസിഫർ തിയേറ്ററുകളിൽ എത്തുകയാണ്. ലൂസിഫർ മാർച്ച് 20 ന് ലോകമെമ്പാടും റീ റിലീസ് ചെയ്യും. ലൂസിഫറിന്റെ ഈ റീ റിലീസ് എമ്പുരാന്റെ നിലവിലെ ഹൈപ്പ് കൂട്ടാനും സഹായകരമാകും എന്നാണ് കണക്കുകൂട്ടൽ. നേരത്തെ എമ്പുരാന്റെ റിലീസിനോട് അനുബന്ധിച്ച് ലൂസിഫർ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.
Discussion about this post