പത്തനംതിട്ട: ശാസ്താവിന്റെ അനുഗ്രഹം തേടി നടൻ മോഹൻലാൽ. ദർശനത്തിനായി അദ്ദേഹം ശബരിമലയിൽ എത്തി. പമ്പയിൽ നിന്നും കെട്ട് നിറച്ചാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ ചേർന്ന് സ്വീകരിച്ചു.
സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. വൈകീട്ടോടെ പമ്പയിൽ എത്തിയ അദ്ദേഹം ഇരുമുടി നിറച്ച് മല കയറി. നീല ഷർട്ടും കറുത്ത മുണ്ടുമാണ് അദ്ദേഹം ധരിച്ചിരുന്നത്. നഗ്നപാദനായിട്ടായിരുന്നു അദ്ദേഹം മലകയറിയത്. സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം മലകയറി.
പ്രേഷകർ ആകാംഷയോടെ കാത്തിരിക്കുന്ന എംപുരാൻ റിലീസ് ആകാൻ ഇനി ഒരാഴ്ചമാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ശബരിമല ദർശനം എന്നത് ശ്രദ്ധേയമാണ്. നിലവിൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന സിനിമയിൽ ആണ് അദ്ദേഹം അഭിനയിക്കുന്നത്. മോഹൻലാൽ ശബരിമലയിൽ എത്തിയതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post