തിരുവനന്തപുരം: സബ് കളക്ടർ ആൽഫ്രഡ് ഒവിയ്ക്ക് തേനീച്ചയുടെ കുത്തേറ്റു. ബോംബ് ഭീഷണിയെ തുടർന്ന് കളക്ടറേറ്റ് കെട്ടിടത്തിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
ഉച്ചയോടെയാണ് ഇ മെയിൽ ആയി ഭീഷണി സന്ദേശം എത്തിയത്. കളക്ടറേറ്റിൽ ബോംബുവച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിൽ. ഇതോടെ ജീവനക്കാർ വിവരം പോലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇവർ പരിശോധിക്കുന്നതിനിടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു.
ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തേനീച്ചയുടെ കുത്തേറ്റു. പരിശോധന ആരംഭിച്ചതോടെ ജീവനക്കാർ മുഴുവൻ പുറത്തായിരുന്നു. ഇവർക്കിടയിലേക്ക് ആണ് തേനീച്ച കൂട് ഇളകി വീണത്. ഇതോടെ ജീവനക്കാർക്ക് കുത്തേറ്റു. അവശനിലയിൽ ആയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയം ആൽഫ്രഡും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് വിവരം.
രാവിലെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ തിരുവനന്തപുരം കളക്ടറേറ്റിലും ഭീഷണി സന്ദേശം എത്തിയത്.
Discussion about this post