പാലക്കാട്: കോട്ടയത്തും പാലക്കാടും എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിൽ ഇഡി പരിശോധന. വാഴൂർ സ്വദേശി നിഷാദ്, ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ പ്രവാസിയുടെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ മിന്നൽ പരിശോധന.
ഡൽഹിയിൽ നിന്നുള്ള സംഘമാണ് ഇരുസ്ഥലങ്ങളിലും പരിശോധന നടത്തുന്നത്. രാവിലെ ഏഴ് മണിയോടെ യാതൊരു മുന്നറിയിപ്പും ഇല്ലാത്ത ഇഡി സംഘം സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് പരിശോധന ആരംഭിച്ചു. ഇഡി സംഘം എത്തി പരിശോധന ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വാർത്ത പുറത്തുവന്നത്.
നിരോധിത മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ ഡിവിഷണൽ സെക്രട്ടറി ആയിരുന്നു നിഷാദ്. ഇയാളുടെ എസ്ബിടി ജംഗ്ഷനിലെ വീട്ടിലായിരുന്നു പരിശോധന. ഒറ്റപ്പാലം സ്വദേശിയായ പ്രവാസി വ്യവസായിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാളുടെ ഒരു ബന്ധുവിനെയും ഇഡി ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നതിനായി വിളിച്ചുവരുത്തിയിട്ടുണ്ട്. പോലീസിന്റെ കനത്ത കാവലിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്.
Discussion about this post