കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന ചൂടിന്റെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഉയർന്നതാപനില അനുഭവപ്പെടുക. ഈ ജില്ലകളിലുള്ളവർ പുറത്തിറങ്ങുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പും അറിയിച്ചിട്ടുണ്ട്. ഉയർന്ന താപനിലയ്‌ക്കൊപ്പം ഈർപ്പമുള്ള വായുവും ഉണ്ടാകും. ഇത് അസ്വസ്ഥയുള്ള കാലാവസ്ഥയ്ക്ക് കാരണമായേക്കാം.
രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് മണിവരെ ശരീരത്തിലേക്ക് നേരിട്ട് വെയിൽ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണം എന്നാണ് നിർദ്ദേശം. ചൂടിനൊപ്പം അൾട്രാവയലറ്റ് വികിരണ തോതും ഉയരുന്നുണ്ട്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, കോഴിക്കോട്, കണ്ണൂർ, കോഴിക്കോട്, ജില്ലകളിൽ യുവി ഇൻഡക്‌സ് നിരക്കിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ.
ചൂടിൽ നിന്നും രക്ഷനേടാൻ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം. നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വെള്ളം കുടിയ്ക്കുക. യാത്രകളിലും മറ്റും തണലിൽ വിശ്രമിക്കാൻ ശ്രദ്ധിക്കണം. സൺസ്‌ക്രീൻ പുരട്ടുന്നതും നല്ലതാണ്. കടും നിറത്തിലുള്ള വസ്ത്രങ്ങൾ പരമാവധി ഒഴിവാകുന്ന. ഇളം നിറത്തിലുള്ള കോട്ടൻ വസ്ത്രങ്ങളാണ് വേനൽകാലത്ത് ഉചിതം.
Discussion about this post