കൊച്ചി: തുളസിത്തറയെ അപമാനിച്ച ഹോട്ടൽ ഉടമയ്‌ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഹിന്ദുമതത്തിന് തുളസിത്തറ പരിശുദ്ധമായ ഇടമാണ്. ഹോട്ടലുടമയുടെ പ്രവൃത്തി ഹിന്ദുമതത്തിൽപ്പെട്ടയാളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു.
ഗുരുവായൂരിൽ ഹോട്ടൽ ഉടമയായ അബ്ദുൽ ഹക്കീമിൻറെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗുരുവായൂരിലെ ഹോട്ടിലിന് മുൻപിലെ തുളസിത്തറയിൽ രഹസ്യഭാഗത്തെ രോമം പിഴുതിടുന്ന വീഡിയോയായിരുന്നു പ്രചരിച്ചത്. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശി ആർ. ശ്രീരാജിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി നിർദേശം.ഹോട്ടലുടമയുടെ പ്രവൃത്തിയുടെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്.
ഹർജിക്കാരൻ നൽകിയ പെൻഡ്രൈവിലെ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. കുറ്റം ചെയ്തയാൾ മനോരോഗിയാണെന്നാണ് പറയുന്നത്. എന്നാൽ, വിഡിയോ ദൃശ്യങ്ങളിൽനിന്ന് പ്രഥമദൃഷ്ട്യാ ഇത് സത്യമാണെന്ന് കരുതാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല, സ്വന്തം പേരിൽ ലൈസൻസുള്ള ഹോട്ടലും ഇയാൾ നടത്തുന്നുണ്ട്. ഒരു മനോരോഗിക്ക് എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയെന്നും അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വീഡിയോ പ്രചരിപ്പിച്ചതെന്ന് പറയുന്ന ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക് അക്കൗണ്ടുകൾ തന്റെ പേരിലുള്ളതല്ലെന്ന ഹരജിക്കാരന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Discussion about this post