തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷൻ. കെ. സുരേന്ദ്രന്റെ പിൻഗാമിയായിട്ടാണ് രാജീവ് ചന്ദ്രശേഖർ എത്തുന്നത്. ബിജെപിയുടെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖറിന്റെ പേര് ഉയർന്ന് കേട്ടിരുന്നു.
തിരുവനന്തുപുരത്ത് ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലായിരുന്നു പുതിയ അദ്ധ്യക്ഷനെ തീരുമാനിച്ചത്. പ്രഹ്ലാദ് ജോഷിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിർദ്ദേശിച്ചത്. തീരുമാനമായ സാഹചര്യത്തിൽ ഇന്ന് തന്നെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന കൗൺസിൽ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
20 വർഷം നീണ്ട സജീവ രാഷ്ട്രീയ പ്രവർത്തനമാണ് അദ്ദേഹത്തെ പദവിയ്ക്ക് അർഹനാക്കിയത്.
കർണാടകയിൽ നിന്നും മൂന്ന് തവണ വിജയിച്ച് രാജ്യസഭാ എംപിയായി. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് കേന്ദ്ര സഹമന്ത്രി ആയിരുന്നു അദ്ദേഹം.
Discussion about this post