കാറ്റത്തെ കിളിക്കൂടിന്റെ തമിഴ്/തെലുങ്ക് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ഭരതനോട് ലളിത ഒന്നേ ചോദിച്ചുള്ളൂ .. കേട്ടതൊക്കെ സത്യമാണോ ? മറ്റൊരാൾ പറഞ്ഞ് അറിയുന്നത് എനിക്കിഷ്ടമല്ല.. എനിക്കത് താങ്ങാനാകില്ല.. ഭരതേട്ടൻ പറഞ്ഞറിഞ്ഞാൽ എനിക്കത്രയും വിഷമമില്ല.. എനിക്കതിന്റെ സത്യാവസ്ഥ അറിയണം “
ശ്രീവിദ്യയുമായുള്ള ബന്ധത്തെക്കുറിച്ച് നിരവധി ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു. ചിലരൊക്കെ ലളിതയോട് നേരിട്ടറിയിക്കുകയും ചെയ്തു.. എന്ത് ചെയ്യാനാ.. ശാസിച്ച് നന്നാക്കാൻ പറ്റില്ലല്ലോ.. സൽപ്പേരു മോശമാകുന്നത് ഭരതേട്ടനും വിദ്യയും ശ്രദ്ധിക്കട്ടെ.. അദ്ദേഹത്തിന് വയസ്സ് പത്ത് നാൽപ്പത്തിയെട്ടായില്ലേ .. ഇനിയെന്ത് നന്നാക്കാനാണ് .. ഇതായിരുന്നു അപ്പോൾ ലളിതയുടെ മറുപടി..
എന്തായാലും ലളിതയുടെ ചോദ്യത്തിനു മുന്നിൽ ഭരതൻ തകർന്നു.. നിറകണ്ണുകളോടെ ലളിതയുടെ കയ്യിൽ പിടിച്ച് പറഞ്ഞു..
“നീ കേട്ടതൊക്കെ ശരിയാണ്.. ഞാനിനി അങ്ങനെയൊന്നും കേൾപ്പിക്കില്ല .. ഒരിക്കലും ഇങ്ങനെ ഇനി സംഭവിക്കില്ല.. വിശ്വസിക്കാം“
ഭരതനെ കെട്ടിപ്പിടിച്ച് അന്ന് ലളിത കുറെ കരഞ്ഞു..
കാറ്റത്തെ കിളിക്കൂടിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ഭരതൻ ശ്രീവിദ്യയുമായി വീണ്ടുമടുത്തത്.. ലളിതയുടെ കുഞ്ഞിനെ ശ്രീവിദ്യക്ക് വലിയ കാര്യമായിരുന്നു.. വളർത്താൻ തനിക്ക് തരുമോ എന്ന് ശ്രീവിദ്യ ചോദിച്ചതായി കഥ തുടരും എന്ന ആത്മകഥയിൽ ലളിത പറഞ്ഞിട്ടുണ്ട്.
“മറ്റെല്ലാം സഹിക്കാം .. മദ്യം കഴിക്കുന്നതാണ് അസഹനീയം.. എന്നും എനിക്ക് കരയാനും മൂക്ക് ചീറ്റാനും മോന്ത വീർപ്പിക്കാനും മദ്യമായിരുന്നു മെയിൻ കാരണം“ .. ഭരതന്റെ പ്രണയങ്ങളും മദ്യപാനവുമൊക്കെ ഓർത്തെടുക്കുമ്പോൾ ലളിതയ്ക്ക് പറയാനുള്ളത് ഇത്രമാത്രം
Discussion about this post