തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ആദ്യ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ . ശ്രീനാരായണഗുരുവിന്റെ ഗുരുസൂക്തമാണ് മുൻ കേന്ദ്രമന്ത്രി പങ്കുവച്ചിരിക്കുന്നത്. വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്‌നം കൊണ്ട് സമ്പന്നരാവുക’ -ശ്രീ നാരായണ ഗുരു(‘Become enlightened through education, strengthened through organization, and prosperous through hard work.’ – Sree Narayana Guru) എന്ന വാചകങ്ങളാണ് രാജീവ് ചന്ദ്രശേഖർ ഫേയ്സ്ബുക്കിൽ കുറിച്ചത്.
MondayMusings ,MondayMotivation ,MondayVibse എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിനുതാഴെ ഒട്ടേറെ ബിജെി പ്രവർത്തകർ ആശംസാ കമന്റുകളും കുറിച്ചിട്ടുണ്ട്.
ഇന്ന് 11 ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ ഇന്നലെ ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്. തുടർന്ന് അദ്ധ്യക്ഷസ്ഥാനത്തേക്ക് രാജീവ് നാമനിർദേശം പത്രിക നൽകി.
ബിജെപിയുടെ ദേശീയ വക്താവായും എൻഡി എയുടെ കേരള ഘടകം വൈസ് ചെയർമാനായുംപ്രവർത്തിച്ച വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ.നൈപുണ്യവികസന സംരംഭകത്വം, ഇലക്ട്രോണിക്സ്ആന്റ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളുടെ സഹമന്ത്രിയായി പ്രവർത്തിച്ചു. 2016 മുതൽ2018 വരെ കർണ്ണാടകയെ പ്രതിനിധീകരിച്ച് സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018 ലാണ്ബിജെപിയിൽ ചേർന്നത്.
Discussion about this post