മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. താരത്തിന് കുടലിൽ കാൻസറാണെന്നും ഇതേ തുടർന്ന് മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ച് മമ്മൂട്ടി, ചികിത്സക്കായി ചെന്നൈയിലേക്ക് മടങ്ങിയെന്നുമായിരുന്നു പ്രചാരണം. എന്നാൽ ഇതിന് പിന്നാലെ താരത്തിന് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന രീതിയിൽ പിആർ ഗ്രൂപ്പിന്റെതെന്ന പേരിൽ ഒരു പ്രതികരണം പുറത്ത് വന്നത്. എന്നാൽ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് നടനും സുഹൃത്തുമായ തമ്പി ആന്റണി പങ്കുവച്ച കുറിപ്പ് ചർച്ചയാവുന്നതത്. തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായം എന്നാണ് തമ്പി ആന്റണി പറയുന്നത്.
കുറിപ്പിന്റെ പൂർണ രൂപം
മമ്മൂട്ടി, മലയാളികളുടെ മമ്മൂക്ക. കുടലിലെ കാൻസർ കൊള്‌നോസ്‌കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അൻപതു വയസുകഴിഞ്ഞാൽ പത്തു വർഷത്തിൽ ഒരിക്കൽ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at 45. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിക്കണം. ഭക്ഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്.
പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്ത് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭക്ഷണരീതി. ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടടർന്മാരുടെ അഭിപ്രായം എന്നും കേട്ടു. ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല. Wish him a speedy recovery.
രോഗത്തിന്റെ ആരംഭം മാത്രമാണെന്നും രണ്ടാഴ്ചത്തെ റേഡിയേഷൻ കൊണ്ട് മമ്മൂട്ടി സുഖംപ്രാപിച്ചു വരും എന്നും കഴിഞ്ഞ ദിവസം സംവിധായകൻ ജോസ് തോമസ് വ്യക്തമാക്കിയിരുന്നു. സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ആരോഗ്യം നോക്കാതെ ഷോട്ടിന് തയ്യാറാവുകയും ചെയ്തതുകൊണ്ട് ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ ഉണ്ടായി. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ടെസ്റ്റ് ചെയ്തെന്നും അഖിൽ മാരാർ വ്യക്തമാക്കി.
Discussion about this post