തിരുവനന്തപുരം : പുതിയ ഉത്തരവാദിത്വം അഭിമാനവും സന്തോഷമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖർ.വോട്ട് ശതമാനം ഉയർത്തുക എന്നതാണ് ലക്ഷ്യം. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവർത്തകരുടെ പേരിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
മൂന്നരലക്ഷം വോട്ട് തനിക്ക് 35 ദിവസം കൊണ്ട് നേടി തന്നത് ബിജെപി പ്രവർത്തകരാണ്. എല്ലാവരോടും താൻ നന്ദി അറിയിക്കുന്നു. പുതിയ ഉത്തരവാദിത്വം ഏൽപ്പിച്ച പാർട്ടിക്കും പാർട്ടി നേതാക്കൾക്കും നന്ദിയുണ്ട്. പാർട്ടിയുടെ എല്ലാ മുൻ അധ്യക്ഷന്മാർക്കും നന്ദിയുണ്ട്. പാർട്ടിക്കുവേണ്ടി ബലിദാനികളായവരോട് കടപ്പെട്ടിരിക്കുന്നു. ബലിദാനികളുടെ ത്യാഗമോർത്ത് മുന്നോട്ട് പോകും. കേരളത്തിലെ ബിജെപിയുടെ കരുത്ത് മനസിലായത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്.
Discussion about this post