വൻ ആരാധകരുള്ള നടനാണ് മോഹൻലാൽ. സ്‌ക്രീനിൽ മാത്രമല്ല , പുറത്തും ആരാധകരുണ്ട് താരത്തിന്. തമാശ നിറഞ്ഞ ഉത്തരങ്ങളും എക്‌സ്‌പ്രെഷനുകളുമായി മോഹൻലാൽ എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ എമ്പുരാന്റെ ചെന്നൈ പ്രൊമോഷനിടെയുള്ള മോഹൻലാൽ മുഹൂർത്തങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രൊമോഷൻ ചടങ്ങിനിടെ പുറത്ത് എല്ലാരുമായി കൂടി നിൽക്കുമ്പോൾ ടൊവിനോയെ നോക്കി മോഹൻലാൽ മുഖം കൊണ്ട് എന്തോ ആംഗ്യം കാണിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ പിടിച്ച് കുലുക്കിയിരിക്കുന്നത്. ഇത്ര എക്‌സ്പ്രഷൻ ഇടാൻ മാത്രം ടോവിനോ എന്താണാവോ പറഞ്ഞത് എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. മലയാളത്തിലെ അഭിമുഖങ്ങളിൽ വളരെ സീരിയസ് ആയി ഇരുന്ന മോഹൻലാൽ തമിഴ്‌നാട്ടിൽ ചെന്നപ്പോൾ വൻ വൈബിൽ ആണല്ലോ എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. ഏട്ടൻ ഫുൾ ചിൽ മൂഡിൽ ആണല്ലോ എന്ന് എക്‌സിൽ പലരും കുറിക്കുന്നുണ്ട്. എന്തായാലും നിമിഷനേരങ്ങൾ കൊണ്ടാണ് ഈ വീഡിയോ ട്രെൻഡ് ആയിരിക്കുന്നത്.
മികച്ച ബുക്കിംഗ് ആണ് എമ്പുരാന് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് എമ്പുരാനിലേതെന്ന് ഇതിനകം പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. മാർച്ച് 27-നാണ് ആഗോള റിലീസായി എമ്പുരാൻ എത്തുന്നത്.
Discussion about this post