മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് തുടരും. ഇതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. തുടക്കം ചിരിയിലാണ് തുടങ്ങുന്നത് എങ്കിലും അവസാന ഭാഗത്ത് ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. സസ്‌പെൻസുകൾ നിറഞ്ഞതാണ് ചിത്രം എന്നതാണ് ട്രെയിലർ കാണുമ്പോൾ തോന്നുന്നത്. തന്റെ അംബാസിഡർ കാറും ഷൺമുഖനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ തരുൺ മൂർത്തി ചിത്രമാണ് ‘തുടരും’. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന് . ചിത്രത്തിന്റെ ട്രെയ്ലറിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ഹൈലൈറ്റ്.
മലയാളത്തിലെ വൻ ചിത്രമായ ‘എമ്പുരാൻ’ തിയറ്ററുകളിൽ എത്തുന്നതിന്റെ തലേദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലർ എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.
കെ.ആർ. സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിങ് -നിഷാദ് യൂസഫ്, ഷഫീഖ് വി.ബി. ചിത്രത്തിൽ ബിനു പപ്പു, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രജിത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാർ ആണ്.
Discussion about this post