സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് ആശങ്കപ്പെടുത്തുന്ന കീതിയിൽ വർദ്ധിക്കുന്നുവെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. ഈ വർഷം മാർച്ച് 16 വരെയുള്ള രണ്ടരമാസത്തിനുള്ളിൽ 1785 പേരാണ്.ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞവർഷം 10,779 പേരാണ് ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത.
മുൻവർഷങ്ങളിൽ തിരുവനന്തപുരമാണ് ആത്മഹത്യയിൽ മുന്നിലുള്ളത്. ഈവർഷം പക്ഷേ കൊല്ലമാണ് മുന്നിൽ,കുറവ് വയനാട്ടിലും. ദേശീയ ആത്മഹത്യ നിരക്ക് ഒരു ലക്ഷം പേരിൽ 13 ആണെങ്കിൽ കേരളത്തിൽ ഇത് 28ന് മുകളിലാണ്. സംസ്ഥാനത്ത് പ്രതിദിനം 30 ആത്മഹത്യകളും 600 ആത്മഹത്യശ്രമങ്ങളും നടക്കുന്നു.വിവാഹിതരായ പുരുഷന്മാരാണ് കൂടുതൽ. കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം മുന്നിലാണ്. കേരളത്തിൽ സ്ത്രീ-പുരുഷ ആത്മഹത്യ അനുപാതം 20:80 ആണ്. കൂടുതൽ ആത്മഹത്യകളും കുടുംബപ്രശ്നത്തിൻറെ പേരിൽ
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ആത്മഹത്യ നിരക്ക് നാല് മടങ്ങാണെങ്കിലും ആത്മഹത്യപ്രവണത കൂടുതൽ സ്ത്രീകളിലാണ്. പ്രായം കൂടുംതോറും ആത്മഹത്യ പ്രവണത കൂടുന്നു. മയക്കുമരുന്നിന്റെയും ഓൺലൈൻ ഗെയിന്റെയും ഭാഗമായി അടുത്തിടെ ചെറുപ്പക്കാരിലും ആത്മഹത്യ കൂടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)
Discussion about this post