സിപിഎമ്മിന് വേണ്ടി ക്വട്ടേഷൻ നടത്തിയ മക്കളെ കോടതി ശിക്ഷിച്ചതിന് പിന്നാലെ അച്ഛനും പാർട്ടി പ്രവർത്തകനുമായ വൈ.മത്തായി ആത്മഹത്യചെയ്ത സംഭവമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. തണ്ണിത്തോട് പറങ്കിമാവിള വീട്ടിൽ സഞ്ജുവിനെയാണ് ലിബിന്‍ കെ. മത്തായി(29), എബിന്‍ കെ. മത്തായി (28)എന്നിവർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് മിതപ്രായനാക്കിയത്.
പാർട്ടിയുടെ ക്വട്ടേഷനാണ് ഇതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി നിർബന്ധിച്ചതുകൊണ്ടാണ് ഇവർ സഞ്ജുവിനെ ആക്രമിച്ചതെന്നാണ് പാർട്ടിക്കുള്ളിലെ റിപ്പോർട്ടുകൾ. കേസിൽ പെട്ടാൽ രക്ഷിക്കാമെന്ന് സഹോദരങ്ങൾക്കും അച്ഛനും ലോക്കൽ സെക്രട്ടറി ഉറപ്പുനൽകിയതായി പറയുന്നു. എന്നാൽ കേസു നടക്കുമ്പോൾ സിപിഎമ്മിൻറെ ഭാഗത്ത് നിന്ന് ഒരു സഹായവും ഉണ്ടായില്ലെന്നാണ് പരാതി.
തൻറെ മക്കളെ കോടതി ശിക്ഷിച്ചാൽ താൻ ജീവനൊടുക്കുമെന്ന് പാർട്ടി കമ്മറ്റിയിൽ മത്തായി പരസ്യമായി പറഞ്ഞിരുന്നു എന്നാണ് അറിയുന്നത്. ഇതിന് ശേഷമാണ് പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്. ഇതോടെ മാനസിക വിഷമത്തിലായ മത്തായി കഴിഞ്ഞ ദിവസം ജീവനൊടുക്കുകയായിരുന്നു.
വിഭാഗീയത ശക്തമായിരിക്കുന്ന പത്തനംതിട്ടയിൽ ഈ വിഷയവും കൂടി വന്നതോടെ വൻ പൊട്ടിത്തറിയാണ് നടക്കുന്നത്. സിപിഎം നേതൃത്വത്തിനെതിരെ പരസ്യമായി തന്നെ പ്രവർത്തകർ പ്രതിഷേധം അറിയിക്കുന്നുണ്ട്. ചില പാർട്ടി നേതാക്കളുടെ പേരുകൾ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് മത്തായിയുടെ ദേഹത്തു നിന്നു കണ്ടെത്തിയെന്നു പോലീസിൻറെ സഹായത്തോടെ സിപിഎം നേതാക്കൾ അത് മാറ്റിയെന്നും ആരോപണമുണ്ട്.
മത്തായിയെയും കുടുംബത്തെയും നേതാക്കൾ കയ്യൊഴിഞ്ഞത് തണ്ണിത്തോട്ടിലെ പ്രവത്തകരെ നിരാശരാക്കി. അനേകം ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ രാജിവെച്ചതായും സൂചനകളുണ്ട്. എല്ലാവരും സിപിഎം അഗംങ്ങളായിട്ടു കൂടി ഈ കുടുംബത്തെ പാർട്ടി ചതിച്ചെന്നാണ് തണ്ണിത്തോട്ടിലെ പ്രവർത്തകരുടെ പരാതി.
സിപിഐ പ്രവർത്തകനായിരുന്ന സഞ്ജുവിനെ ലോക്കൽ കമ്മറ്റി ഓഫിസിനു മുന്നിൽ വെച്ച് ലോക്കൽ കമ്മറ്റി സെക്രട്ടറിയായ ബിനോയിയുമായുള്ള തർക്കത്തിന് ശേഷമാണ് സിപിഎം നോട്ടമിട്ടത്. ഇയാളെ അടിക്കുമെന്ന് ലോക്കൽ സെക്രട്ടറി ബിനോയി വെല്ലുവിളിച്ചിരുന്നു. ഇതേ തുടർന്നാണ് സഞ്ജുവിനെ മർദ്ദിക്കാൻ എബിനെയും ലിബിനെയും ചുമതലപ്പെടുത്തിയത്.
വലിയ സ്പാനർ ഇരുമ്പകമ്പി,തടിക്കഷണം എന്നിവ ഉപയോഗിച്ച് സഞ്ജുവിനെ പ്രതികൾ മാരകമായി അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്. 2017 മാർച്ച് 31ന് ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രിക്കിടെയായിരുന്നു സംഭവം. തലയോട്ടിക്കും തലച്ചോറിനും ഗുരതരമായ പരിക്കുകളേറ്റ സഞ്ജു ഇപ്പോഴും അതിൻറെ അവശതകളിലാണ്. ഇതോടെ പ്രദേശത്ത് സിപിഎമ്മും സിപിഐയും തമ്മിൽ പരസ്പരം ശത്രുതയിലായി.
Discussion about this post