പൃഥ്വിരാജിന്റെ സംവിധാനത്തിൽ മാർച്ച് 27-നെത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിന് എല്ലാ ആശംസകളും നേർന്നിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മുട്ടി. എന്നാൽ സേഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാവുന്നത് ഇതിന് മോഹൻലാൽ നൽകിയ മറുപടിയാണ്.
ചില നിമിഷങ്ങൾ വളരെ വ്യത്യസ്തമായി തോന്നും… പ്രത്യേകിച്ച് എന്റെ സഹോദരനിൽ നിന്ന് ആശംസകൾ വരുമ്പോൾ. അത് വിലമതിക്കാനാവാത്തതായി മാറുന്നു. നന്ദി, ഇച്ചാക്ക. ഇതിന് ഒരുപാട് അർത്ഥമുണ്ട് എന്ന് മോഹൻ ലാൽ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് താരം നന്ദി അറിയിച്ചത്.
സിനിമ വലിയ വിജയം ആകട്ടെ. ചിത്രം ലോകമെമ്പാടുമുള്ള അതിരുകൾ ഭേദിച്ച് മലയാള ചലച്ചിത്ര വ്യവസായത്തിന് മുഴുവൻ അഭിമാനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മമ്മുട്ടി കുറിച്ചത്. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസകൾ നേർന്നത്. . മമ്മൂട്ടിയുടെ പോസ്റ്റ് പൃഥ്വിരാജ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
നിമിഷ നേരം കൊണ്ട് തന്നെ നിരവധി ആരാധകർ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകർ ഏറ്റെടുത്തിരുന്നത്. ഇനി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനോടകം തന്നെ ടിക്കറ്റുകൾ എല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം എമ്പുരാൻ സിനിമയുടെ ചർച്ചകൾ തകൃതിയിൽ നടക്കുകയാണ്.
Discussion about this post