കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കുറിച്ച് വിവാദപരാമർശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി. പുടിൻ ഉടൻമരിക്കുമെന്നാണ് പരാമർശം. പുടിന്റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നും സെലൻസ്‌കി വ്യക്തമാക്കി. ‘സമാധാന ശ്രമങ്ങൾക്കിടയിലും യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് റഷ്യയുടെ ആഗ്രഹമെന്ന്” സെലൻസ്‌കി ആരോപിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച് മോശം വാർത്തകൾ പുറത്ത് വരുന്നതിനിടെയാണ് സെലൻസ്‌കിയുടെ ഈ പരാമർശം. വ്യാപക വിമർശനമാണ് സെലൻസ്‌കിയുടെ ഈ പരാമർശനത്തിന് ലഭിക്കുന്നത്. ശത്രുരാജ്യത്തെ ഭരണാധികാരിയാണെങ്കിലും യുദ്ധത്തിനിടെ പാലിക്കേണ്ട ചില മര്യാദകൾ സെലൻസ്‌കി ലംഘിച്ചുവെന്ന തരത്തിലാണ് വിമർശനങ്ങളധികവും.
കഴിഞ്ഞ കുറച്ചുനാളുകളായി പുടിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. പുടിൻ നിർത്താതെ ചുമയ്ക്കുന്നതിന്റെയും കൈകാലുകൾ വിറയ്ക്കുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നിരുന്നു. പാർക്കിൻസൺസ് രോഗമാണെന്നതടക്കമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
Discussion about this post