വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമന്ന ആവശ്യമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. വർദ്ധിപ്പിച്ചിലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് ബസ് ഉടമകൾ അറിയിച്ചു. മിനിമം 5 രൂപയാക്കണമെന്നാണ് ഉടമകൾ ആവശ്യം ഉന്നയിക്കുന്നത്.
ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കപ്പെടാനായി പണിമുടക്കിലേക്ക് കടക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ ഒമ്പത് വരെ സംരക്ഷണജാഥ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്താനാണ് തീരുമാനം.
ഇത് ഫലം കണ്ടില്ലെങ്കിൽ പണിമുടക്കിലേക്ക് കടക്കാനാണ് തീരുമാനം. പുതിയ അധ്യായ വർഷത്തിൽ പുതിയ നിരക്ക് നടപ്പിലാക്കിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് അറിയിച്ചു .
കഴിഞ്ഞ പതിമൂന്ന് വർഷമായി വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപയാണ്.. സ്വകാര്യ ബസ് യാത്രക്കാരിലധികവും വിദ്യാർത്ഥികളായിരിക്കെ ഇതുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ബസുടമകളുടെ തീരുമാനം.
Discussion about this post