പത്തനംതിട്ട: ജാതി അധിക്ഷേപം നടത്തിയതായി പരാതി. സിപിഐഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് ജാതി അധിക്ഷേപം നടത്തിയതായാണ് പരാതി. മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ഏരിയാ വൈസ് പ്രസിഡന്റിനെതിരെ ജാതിയധിക്ഷേപം നടത്തിയെന്നാണ് പരാതി. ഏരിയ വൈസ് പ്രസിഡന്റ് രമ്യാ ബാലൻ തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിക്ക് പരാതി നൽകി. സിപിഐഎം നിരണം ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് രമ്യാ ബാലൻ.
മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ഹൈമ എസ് പിള്ളക്കെതിരെയാണ് പരാതി നൽകിയത്. സിപിഐഎം തിരുവല്ല ടൗൺ സൗത്ത് എൽസി അംഗമാണ് ഹൈമ എസ് പിള്ള. കഴിഞ്ഞ 20ന് സിപിഐഎം എരിയാ കമ്മിറ്റി ഓഫീസിൽ കൂടിയ മഹിളാ അസോസിയേഷൻ ഫ്രാക്ഷൻ യോഗത്തിന് ശേഷം ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
സംഘടനാപരമായ വിഷയമായതിനാൽ പരസ്യ പ്രതികരണത്തിനില്ലെന്നും തനിക്ക് തന്റെ പ്രസ്ഥാനത്തെ വിശ്വാസമുണ്ടെന്നും രമ്യാ ബാലൻ പറഞ്ഞു. പ്രസ്ഥാനം തന്നെ തള്ളിക്കളയില്ല. ജാതിപരമായ അധിക്ഷേപം നടത്തിയവരെ പ്രസ്ഥാനം വെച്ചുകൊണ്ട് മുന്നോട്ടുപോകില്ല എന്നാണ് തന്റെ വിശ്വാസമെന്നും രമ്യ പറഞ്ഞു.
Discussion about this post