എറണാകുളം: പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണെന്ന് സീരിയൽ നടിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ അമൃത. അഭിനയര രംഗത്ത് എത്തിയപ്പോൾ കൂടുതലായി ലഭിച്ചത് സ്ത്രീ സുഹൃത്തുക്കളെ ആയിരുന്നു. എന്നാൽ അവരിൽ പലരും നന്നായി ദ്രോഹിച്ചിട്ടുണ്ടെന്നും അമൃത പറഞ്ഞു.
അഭിനയ രംഗത്ത് ഒരുപാട് തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ ഒരു സീൻ എടുക്കുന്ന സമയത്ത് ഞാൻ ചിരിച്ച് പോയി. മുൻനിര താരങ്ങൾക്ക് മുൻപിൽ വച്ച് മോശം വാക്കുകൾ ആയിരുന്നു അസോസിയേറ്റിൽ നിന്നും എനിക്ക് കേൾക്കേണ്ടിവന്നത്.
പഠിക്കുന്ന സമയത്തുള്ളതിനേക്കാൾ കൂടുതൽ സുഹൃത്തുക്കൾ അഭിനയ രംഗത്തേക്ക് എത്തിയപ്പോൾ എനിക്ക് കിട്ടി. അതിൽ ഭൂരിഭാഗവും സ്ത്രീകൾ ആയിരുന്നു. എന്നാൽ ക്രമേണ വലിയ സർക്കിൾ ചുരുങ്ങി. പല മോശം അനുഭവങ്ങളും അവരിൽ നിന്നും ഉണ്ടായി. എന്നെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്റെ അനുഭവത്തിൽ പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ്.
ഒപ്പം നിൽക്കുന്ന ആൾ ഉയരുന്നത് ആർക്കും അത്ര ഇഷ്ടമല്ല. എനിക്ക് ഒരുപാട് അവസരങ്ങളാണ് നഷ്ടമായത്. സുഹൃത്തുക്കൾ തന്നെയാണ് ഇതിന് കാരണം. എന്നാൽ ഇതൊന്നും ഞാൻ ഗൗരവത്തിൽ എടുക്കുന്നില്ല. എന്നെ മോശം പറയുന്നവർക്കൊപ്പം വീണ്ടും അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും അമൃത കൂട്ടിച്ചേർത്തു.
ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നാണ് ഉയർന്നുവന്നത്. അമ്മ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപാട് ഉണ്ടായിട്ടും ആരും സഹായിച്ചില്ല. കാറില്ലാത്തതിന്റെ പേരിൽ പല പരിപാടികളിൽ നിന്നും വിട്ട് നിൽക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അമൃത പറഞ്ഞു.
Discussion about this post