കോഴിക്കോട്: ലഹരി വിൽപ്പനക്കാരനായ യുവാവിന്റെ വീടും സ്ഥലവും കണ്ടുകെട്ടി ഉദ്യോഗസ്ഥർ. മലപ്പുറം സ്വദേശി പേങ്ങാട് വെമ്പോയിൽ കണ്ണനാരി പറമ്പത്ത് സിറാജിന്റെ സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ലഹരി വിൽപ്പനയിലൂടെയാണ് ഇയാൾ ഇത്രയും സ്വത്തുക്കൾ സമ്പാദിച്ചത്.
ചെറുകാവിൽ ഇയാളുടെ പേരിലുള്ള വീട്, നാലര സെന്റ് സ്ഥലം, സ്‌കൂട്ടർ എന്നിവയാണ് കണ്ടുകെട്ടിയത്. ഇതിന് പുറമേ ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. മാതാവിന്റെ ബാങ്ക് അക്കൗണ്ടിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
അടുത്തിടെയാണ് ലഹരി വിൽപ്പന നടത്തുന്നതിനിടെ സിറാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 778 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുമാണ് ഇയാൾ ലഹരി എത്തിച്ചിരുന്നത്. ഡ്രസ് മെറ്റീരിയലുകൾക്കൊപ്പം കേരളത്തിലേക്ക് രഹസ്യമായി രാസലഹരിയും കടത്തുകയായിരുന്നു.
കടുത്ത സാമ്പത്തിക ബാദ്ധ്യമ അനുഭവിക്കുന്നവരായിരുന്നു സിറാജിന്റെ കുടുംബം. എന്നാൽ ലഹരി വിൽപ്പന ആരംഭിച്ചതോടെ ഇയാൾ ബാദ്ധ്യതകളെല്ലാം പെട്ടെന്ന് വീട്ടി. ലഹരി വിട്ട പണം കൊണ്ട് ആഡംബര ജീവിതം ആയിരുന്നു ഇയാൾ നയിച്ചിരുന്നത്.
Discussion about this post