മുംബൈ: ബോളിവുഡ് താരം വിവേക് ഒബ്രോയിക്ക് പങ്കാളിത്തം ഉള്ള കമ്പനിയിൽ ഇഡി പരിശോധന. കോടികൾ വിലമതിയ്ക്കുന്ന ആസ്തികൾ കണ്ടുകെട്ടി. കാറം ഡെവലപ്പേഴ്‌സ് എന്ന കമ്പനിയിൽ ആയിരുന്നു ആയിരുന്നു പരിശോധന.
ഭവന പദ്ധതിയിൽ കമ്പനി തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കമ്പനിയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപെടാത്ത 19 കോടി രൂപയുടെ ആസ്തിയാണ് ഇഡി കണ്ടുകെട്ടിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായുള്ള ഭവന നിർമ്മാണ പദ്ധതിയിലാണ് കമ്പനി ക്രമക്കേട് കാട്ടിയത്.
ചുരുങ്ങിയ ചിലവിൽ വീട് എന്നതായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഇത് വിശ്വസിച്ച 11,500 പേർ ഭവനത്തിനായി കമ്പനിയ്ക്ക് പണം നൽകി. എന്നാൽ ഇവർക്ക് കമ്പനിയുടെ വാഗ്ദാന പ്രകാരം വീട് ലഭിച്ചിരുന്നില്ല. പദ്ധതിയിലേക്ക് നിക്ഷേപകരെ ആകർശിക്കാൻ കമ്പനി വ്യാജ രേഖകൾ ചമക്കുകയും കൃഷി ഭൂമി തരംമാറ്റി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. കാറത്തിലുള്ള വിവിധ ഭവന പദ്ധതികളെ വിവേക് ഒബ്രോയ് പ്രമോട്ട് ചെയ്തിരുന്നു.
പോലീസിന് ആയിരുന്നു ഈ കേസിന്റെ അന്വേഷണ ചുമതല. എന്നാൽ 2023 ൽ കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന് വീഴ്ച പറ്റിയതായി മുബൈ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതോടെ ഇഡിയും കേസിൽ അന്വേഷണം നടത്തുകയായിരുന്നു. കണ്ടുകെട്ടിയ തുക തട്ടിപ്പിന് ഇരയായവർക്ക് വിതരണം ചെയ്യുമെന്നാണ് സൂചന.
Discussion about this post