എറണാകുളം: എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേന്ദ്ര ഏജൻസിയായ എൻഐഎ നടപടി സ്വീകരിക്കുമെന്ന് സൂചന. സിനിമയിൽ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടി. എൻഐഎയുടെ കൊച്ചി യൂണിറ്റ് ആണ് സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
എൻഐഎയെ വളരെ മോശമായിട്ടാണ് സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്. സിനിമ ഇറങ്ങിയതിന് പിന്നാലെ ഇത് വലിയ വിമർശനങ്ങൾക്ക് കാരണം ആയിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ നടപടിയ്‌ക്കൊരുങ്ങുന്നത്. ഭീകരവിരുദ്ധ ഏജൻസിയുടെ അടയാളങ്ങൾ സിനിമയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് സിനിമയിൽ ചിഹ്നങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.
ചിഹ്നം ഉപയോഗിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തത് വലിയ നാണക്കേട് ഉണ്ടാക്കി എന്നാണ് കേന്ദ്ര ഏജൻസിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ എൻഐഎയുടെ മുതിർന്ന പ്രോസിക്യൂട്ടർമാരാണ് നടപടി ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ 2 മണിക്കൂർ 8 മിനിറ്റ് കഴിഞ്ഞ് 10ാമത്തെ സെക്കന്റിലാണ് എൻഐഎയുടെ ചിഹ്നം ഉപയോഗിച്ചിരിക്കുന്നത്.
ചിത്രത്തിലെ രാജ്യവിരുദ്ധ ഉള്ളക്കടങ്ങൾക്കെതിരെ നിലവിൽ വ്യാപക വിമർശനവും
Discussion about this post