അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അദ്ധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചസിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍ മുനിസിഫ് കോടതി വിധി. ആന്റണിപെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം സിനിമയിലാണ് അദ്ധ്യാപികയുടെഫോട്ടോ വന്നത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപനല്‍കാനുമാണ് ചാലക്കുടി മുന്‍സിഫ് എം എസ് ഷൈനിയുടെ വിധി
കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അദ്ധ്യാപികപ്രിന്‍സി ഫ്രാന്‍സിസ് ആണ് പരാതി നൽകിയത്. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ക്ക്പുറമേ അസി.ഡയറക്ടര്‍ മോഹന്‍ദാസ് എന്നിവര്‍ക്കെതിരയാണ് നോട്ടീസ് അയച്ചത്. സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരില്‍സാധാരണക്കാരായ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നും പരാതിക്കാരി പറഞ്ഞു.
ഒപ്പം സിനിമയിലെ 29-ാം മിനിറ്റില്‍ പോലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ടയുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്.
ഫോട്ടോ അനുവാദമില്ലാതെ അദ്ധ്യാപികയുടെ ബ്‌ളോഗില്‍ നിന്ന് എടുക്കുകയായിരുന്നു. എന്നാല്‍പ്രതികള്‍ ഇത് നിഷേധിക്കുകയായിരുന്നു. ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമപ്രവര്‍ത്തകര്‍ നിഷേധിക്കുകയായിരുന്നു.
Discussion about this post