വിവാദ ഇടപാടുകാരനായ യുകെ മലയാളി രാജേഷ് കൃഷ്ണ മധുരയിലെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ പാർട്ടിക്കുള്ളിൽ വിവാദം. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ രാജേഷ് കൃഷ്ണയെ കേന്ദ്രകമ്മറ്റി തിരിച്ചയച്ചിരുന്നു.
കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്റെ വിവാദ ഇടപാടുകൾ ചൂണ്ടികാട്ടി പരാതി എത്തിയതോടെയാണ് തിരിച്ചയക്കൽ.ഇക്കാര്യം ചർച്ച ചെയ്യാൻ മധുരയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ രാജേഷ് കൃഷ്ണയെ ഫ്രോഡ് എന്ന് പ്രകാശ് കാരാട്ട് പരാമർശിച്ചതായാണ് വിവരം.
രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായി എത്താൻ ഇടയായതെങ്ങനെ എന്നാണ് പാർട്ടിയിൽ ഉയരുന്ന ചോദ്യം. രാജേഷ് കൃഷ്ണയെ ഇന്നലെ പാർട്ടി കോൺഗ്രസിൽ നിന്നും ഒഴിവാക്കിയത് പിബി തീരുമാനമാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. എം.വി.ഗോവിന്ദനുമായും പി.ശ്രീരാമകൃഷ്ണമായും അടുപ്പമുള്ളയാളാണ് രാജേഷ് കൃഷ്ണ. എം.വി.ഗോവിന്ദനെ എതിർക്കുന്ന ഒരു വിഭാഗം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ തീരുമാനിച്ചിരിക്കുകയാണ്
രാജേഷ് കൃഷ്ണ ബ്രിട്ടനിലെ സിപിഎം അനുകൂല സംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണ് പാർട്ടി കോൺഗ്രസിനായി എത്തുന്നത്. ബ്രിട്ടൻ സെക്രട്ടറിയായ ഹർസേവ് ആയിരുന്നു മറ്റൊരു പ്രതിനിധി. പത്തനംതിട്ടയിലെ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനിലാണ് നിലവിൽ താമസം.
Discussion about this post