മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ചു. മധുരയിൽ പാർട്ടി കോൺഗ്രസിന് എത്തിയ എംഎം മണിയെ ഇന്നലെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽപ്രവേശിപ്പിച്ചത്.
ഐസിയുവിൽ തുടരുന്ന എംഎം മണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങൾഅറിയിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് എം.എം.മണി ഐസിയുവില്‍ തുടരുന്നത്. റിക്കവറി സ്റ്റേജിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായും ബന്ധുക്കള്‍ വെളിപ്പെടുത്തി.
അസുഖബാധിതനായി വിശ്രമത്തിലായിരുന്ന എം.എം.മണി അവിടെ നിന്നുമാണ് മധുരയിലെ പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നത്.
Discussion about this post