പാലക്കാട് : സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം അവസാനിപ്പിച്ചതായി വ്യാപാരി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തെ തുടർന്ന് സിമന്‍റ് കച്ചവടംനിർത്തിയത്. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം താൽക്കാലികമായിനിർത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിന് പിന്നാലെ സി ഐ ടി യു തൊഴിൽ സമരം ആരംഭിക്കുകയായിരുന്നു . കടയുടെ മുന്നിൽ സിഐടിയു ഷെഡ് കെട്ടി സമരം തുടങ്ങുകയായിരുന്നു . യന്ത്രം പ്രവര്‍ത്തിപ്പിക്കാൻ രണ്ട് ഓപ്പറേറ്റര്‍ മാത്രം മതിയെന്നാണ് തൊഴിൽ ഉടമ പറയുന്നത്. എന്നാൽയന്ത്രമുണ്ടെങ്കിലും ചാക്കുകൾ കയറ്റാനും ഇറക്കാനും കൂടുതൽ തൊഴിലാളികൾ വേണമെന്നും ഇതിന്അനുവദിക്കാത്തത് തൊഴിൽ നിഷേധമാണെന്നും ആരോപിച്ചാണ് സിഐടിയു സമരം. ഇരുകൂട്ടരുംതമ്മിലുള്ള തർക്കം പരിഹരിക്കാൻ തിങ്കളാഴ്ച ലേബർ ഓഫീസർ ചർച്ച വിളിച്ചെങ്കിലുംസമവായമായില്ല.
യന്ത്രത്തിന്‍റെ പ്രവർത്തനത്തിന് കൂടുതൽ തൊഴിലാളികളുടെ സഹായം വേണമെന്ന് തെളിയിക്കുന്നദൃശ്യങ്ങളും സിഐടിയു പുറത്തുവിട്ടു. ഇത് ട്രയൽ റൺ ദിവസത്തെ ദൃശ്യമാണെന്നാണ്കടയുടമയുടെ വാദം. രണ്ട് പേരെ വെച്ച് യന്ത്രം പ്രവർത്തിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ തൊഴിലുടമയുംപുറത്തുവിട്ടു.
മൂന്ന് മാസം മുൻപാണ് പ്രകാശ് സ്റ്റീൽസ് ഉടമ ജയപ്രകാശ് സ്ഥാപനത്തിൽ, ലോറിയിൽ നിന്നുംസിമന്‍റ് ചാക്കുകൾ ഇറക്കുന്നതിന് കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചത്.
Discussion about this post