മധുര: സിപിഎം കേന്ദ്രകമ്മറ്റി പട്ടികയെ എതിർത്തി ഉത്തർപ്രദേശ്,മഹാരാഷ്ട്ര ഘടകങ്ങൾ. വോട്ടെടുപ്പ് വേണമെന്ന് യുപി ഘടകം ആവശ്യപ്പെട്ടു. യുപി സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്രയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. ഇദ്ദേഹം മത്സരരംഗത്തേക്ക് വരികയാണെന്നാണ് വിവരം. മഹാരാഷ്ട്രയിൽ നിന്നും ഒരു പ്രതിനിധി മത്സരരംഗത്തേക്ക് വരുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രശ്‌നം അനുനയത്തിലൂടെ പരിഹരിക്കപ്പെടുമോ അതോ വോട്ടെടുപ്പ് നടക്കുമോയെന്ന ആശങ്കയിലാണ് അണികൾ.
അതേസമയം സിപിഎമ്മിൽ തലമുറമാറ്റം ഉണ്ടായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള 75 വയസ് കഴിഞ്ഞ നേതാക്കൾ പോളിറ്റ്ബ്യൂറോയിൽ നിന്ന് ഒഴിവായി. പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, ജി . രാമകൃഷ്ണൻ എന്നിവർ പിബിയിൽനിന്ന് മാറും. എംഎ ബേബിയെ ജനൽ സെക്രട്ടറിയാക്കാനുള്ള ശുപാർശ പോളിറ്റ്ബ്യൂറോ അംഗീകരിച്ചിരുന്നു.
Discussion about this post