കാഞ്ഞങ്ങാട്: വെട്ടുകട്ടതിയുമായി അയൽവാസിയുടെ വീടിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് സാഹസികമായി യുവാവിനെ പിടികൂടി താഴെ എത്തിച്ചത്. ബീഫും പൊറാട്ടയും വേണമെന്നായിരുന്നു യുവാവിന്റെ ഭീഷണി. കാസർകോടാണ് സംഭവം.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരൻ എന്നയാൾ അയൽവാസിയായ ലക്ഷ്മിയുടെ വീടിനു മുകളിൽ ഏണിവഴി കയറിയത്. തുടർന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു.. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരൻ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് നീലേശ്വരം എസ്ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും ശ്രീധരൻ വഴങ്ങിയില്ല.
നാട്ടുകാരും പോലീസും പലയിടങ്ങളിൽ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാൽ ബീഫും പൊറോട്ടയും കിട്ടിയില്ല. ഒടുവിൽ ഫയർഫോഴ്സും സ്ഥലത്തെത്തി. ഇതിനിടയിൽ എസ്ഐ കെ.വി. പ്രദീപനും സിവിൽ പോലീസ് ഓഫീസർമാരായ രാജീവൻ കാങ്കോൽ, സജിൽ കുമാർ, ഹോംഗാർഡ് ഗോപിനാഥൻ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളിൽ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു.
Discussion about this post