മധുര: സിപിഎം പാർട്ടി കോൺഗ്രസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മകളും ക്ഷേത്ര സന്ദർശനം നടത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയൈവുന്നു. പിണറായി വിജയന്റെ ഭാര്യ കമലയും മകൾ വീണ വിജയനും തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രമാണ് സന്ദർശിച്ചത്. ഒരു യൂട്യൂബ് വ്‌ളോഗറാണ് ഇവർ ക്ഷേത്രത്തിലെത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
‘ജയിൽ വാസത്തിനു മുമ്പായുള്ള ക്ഷേത്ര ദർശനം…!ദൈവത്തിനെങ്കിലും വീണമോളെ രക്ഷിക്കാൻ കഴിയട്ടെ എന്ന് അമ്മയുടെ പ്രാർത്ഥന, ഈ ക്ഷേത്ര ദർശനം നടത്തുന്നവർക്ക് കാരാഗൃഹവാസം തടയുമെന്നാണ് ഐതീഹ്യം, ഇനി ഇതൊക്കെ തന്നെ രക്ഷ. അലറി വിളിച്ചാൽ പോലും ഒരു ബൃഹദേശ്വരനും വരില്ല. അത്രത്തോളം കണ്ണുനീർ പാവങ്ങൾ ഒഴുക്കികഴിഞ്ഞു, ഒരാപത്തു വരുമ്പോൾ എല്ലാവരും ദൈവത്തിൽ അഭയം തേടും’- എന്നിങ്ങനെ പോകുന്നു വിമർശകരുടെ കമൻറുകൾ.
Discussion about this post