തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് 36 പവൻ (288.5 ഗ്രാം) തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമർപ്പണം.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കിരീടം ഏറ്റുവാങ്ങി.വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കൾ എന്നിവർ സന്നിഹിതരായി.
സമർപ്പണശേഷം ദർശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാർത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പന്റെ പ്രസാദകിറ്റ് നൽകി.
Discussion about this post