പത്തനംതിട്ട: പതിനേഴ് വയസുകാരിയെ കാണാനില്ല. പത്തനംതിട്ട വെണ്ണിക്കുളത്താണ് സംഭവം. മദ്ധ്യപ്രദേശ് സ്വദേശിയായ ഗംഗാറാം റാവത്ത് എന്ന അതിഥി തൊഴിലാളിയുടെ മകൾ റോഷ്‌നിയെ ആണ് കാണാതെ ആയത്. റോഷ്‌നിയും കുടുംബവും ഏറെക്കാലമായി പത്തനംതിട്ടയിൽ കഴിഞ്ഞുവരികയാണ്. പ്ലസ് ടു പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ് റോഷ്നി റാവത്ത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകൾ നന്നായി സംസാരിക്കുന്ന വ്യക്തിയാണ് റോഷ്നി.
വ്യാഴാഴ്ച രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായതെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാണാതാകുമ്പോൾ കറുപ്പിൽ വെളുത്ത കള്ളികളുള്ള ഷർട്ടാണ് റോഷ്നി ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറി പോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Discussion about this post