ന്യൂഡൽഹി; രാജ്യത്ത് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടതായി വിവരം. ഇതോടെ ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ യുപിഐ ഇടപാടുകളിലെ തടസ്സത്തെപ്പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം വ്യക്തമല്ല.
കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് യുപിഐ ഇടപാടുകളിൽ പ്രശ്‌നങ്ങൾ നേരിട്ടത്. ഇതിനു മുൻപ് ഏപ്രിൽ 2ന് ഡൗൺഡിറ്റക്ടറിൽ 514 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിന് മുൻപ് മാർച്ച് 26ന് ഗൂഗിൾ പേ, പേടിഎം ആപ്പുകൾ ഡൌൺ ആയിരുന്നു.
Discussion about this post