പട്ടികുരച്ചെന്നാരോപിച്ച് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. കോട്ടയം വൈക്കത്താണ് സംഭവം. വൈക്കം പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ അച്ഛനും മകനും ചേർന്ന്ആക്രമിച്ചെന്നാണ് പരാതി. ഇരുവരും മദ്യപിച്ചെത്തിയാണ് മർദിച്ചെന്നാണ് വിവരം. പ്രജിതയുടെതലയ്ക്കും കണ്ണിനും പരിക്കേറ്റു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.
Discussion about this post