ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും മറ്റൊരു വിഷുക്കാലം കൂടി വന്നെത്തി. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു.ഓണംകഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു എന്ന് പറയാം.
വിഷുക്കണി ഒരുക്കുക, കണി കാണുക, കൈനീട്ടം വാങ്ങുക, പുതു വസ്ത്രങ്ങൾ ധരിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു വിഷു സദ്യ കഴിക്കുക തുടങ്ങിയവയാണ് വിഷുവിന്റെ പ്രധാനചടങ്ങുകൾ വിഷുക്കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻകൂടെയുണ്ടാകുമെന്നാണ് വിശ്വാസം.
വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌വിശ്വാസം തനതായ ശൈലിയിൽ തന്നെ ഇത്തവണയും മലയാളികൾ വിഷു ആഘോഷിക്കുകയാണ്. എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ബ്രേവ്ഇന്ത്യയുടെ വിഷു ആശംസകൾ.
Discussion about this post