തിരുപ്പതി ക്ഷേത്രത്തിൽ എത്തി തലമുണ്ഡനം ചെയ്ത് ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍കല്യാണിന്റെ ഭാര്യ അന്ന ലെസ്നേവ. മകൻ മാര്‍ക്ക് ശങ്കറിന് പവനോവിച്ച് സിങ്കപ്പൂർ റിവർവാലിയിലെ ഷോപ്പ്ഹൗസിലുള്ള സ്കൂളിലെ തീപ്പിടിത്തത്തിൽ പൊള്ളലേറ്റിരുന്നു. ആ സമയത്ത്മകനായി എടുത്ത നേർച്ച നിറവേറ്റാനാണ് അന്ന ക്ഷേത്രത്തിൽ എത്തിയത്.
പാരമ്പര്യം പാലിച്ചുകൊണ്ട്, അന്ന പത്മാവതി കല്യാണ കട്ടയിൽ തന്റെ മുടി സമർപ്പിക്കുകയുംആചാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തുവെന്ന് ജനസേന പാർട്ടി വ്യക്തമാക്കി.
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നിയമങ്ങൾ അനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ്ക്രിസ്ത്യാനിയായ അന്ന ഗായത്രി സദനിൽ ക്ഷേത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെങ്കിടേശ്വരഭഗവാനിലുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപന ഫോമുകളിൽ ഒപ്പ് വച്ച ശേഷമാണ് അന്നലെസ്നേവ തലമുണ്ഡനം ചെയ്തത്.
ഏപ്രില്‍ 8 ന് സമ്മര്‍ ക്യാമ്പിന് ഇടയിലായിരുന്നു തീപിടിത്തം. അപകടത്തില്‍ പൊള്ളലേറ്റ ഒരു കുട്ടിമരിച്ചിരുന്നു. അപകടത്തില്‍ മാർക്കിന്റെ കൈകാലുകള്‍ക്ക് പൊള്ളലേറ്റിരുന്നു. അപകടത്തിൽ മകന്റെശ്വാസകോശത്തിന് തകരാറും സംഭവിച്ചിരുന്നു. പവന്‍ കല്യാണിന്റേയും മൂന്നാംഭാര്യ അന്നലെസ്നേവയുടേയും ഇളയമകനാണ് മാര്‍ക് ശങ്കര്‍.
Discussion about this post