ചിക്കൻ കറിയ്ക്ക് ചൂടില്ല എന്നാരോപിച്ച് ഹോട്ടലുടമയ്ക്ക് നേരെ ആക്രമണം. നെയ്യാറ്റിൻകരഅമരവിളക്ക് സമീപം പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ ആണ് സംഭവം. ഏഴംഗ സംഘമാണ്ഉടമയെ മർദ്ദിച്ച് അവശനാക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്.
നെയ്യാറ്റിൻകര സ്വദേശിയായ സജിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണംനടത്തിയത്. ആക്രമണത്തിൽ കടയുടമ ദിലീപിന് പരിക്കേറ്റു. കടയിൽ ഉണ്ടായിരുന്ന സോഡാകുപ്പിയെടുത്ത് അടിക്കുകയായിരുന്നു.
ചിക്കൻ കറിക്ക് ചൂട് കുറഞ്ഞതിനാണ് മർദ്ദനമെന്നാണ് പരാതി. മർദ്ദനത്തിനുശേഷം ഉടമയോട് മാപ്പ്പറയണമെന്ന് പറഞ്ഞ് പുറത്തേയ്ക്ക് വിളിച്ചപ്പോൾ മാറി പോകാൻ ശ്രമിക്കവേ വീണ്ടും മർദ്ദിച്ചു. ഹോട്ടലിലെ വനിതാ ജീവനക്കാരിയോടും യുവാക്കൾ തട്ടിക്കയറി.
Discussion about this post