ഈ വർഷത്തെ തെക്കു–പടിഞ്ഞാറൻ കാലാവർഷം ശരാശരിയിലും അധികമായിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. എൽ നിനോ ഇല്ലാത്തതിനാൽ മികച്ച മൺസൂണിന് സാധ്യതയുണ്ടെന്ന്കാലാവസ്ഥ കേന്ദ്രം മേധാവി ഡോ. മൃത്തുഞ്ജയ മഹാപത്രയും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറിഡോ.എം. രവിചന്ദ്രനുംവ്യക്തമാക്കി.
പതിവിലും മഴ കൂടിയിരിക്കാനുള്ള സാധ്യത 59 % വരെ ആണ് . 105% വരെ മഴ അധികമായിലഭിച്ചേക്കാം. 5% കുറയുകയോ കൂടുകയോ ചെയ്യാം. കേരളത്തിൽ 20 % വരെ അധികമഴയ്ക്കുസാധ്യതയാണ് ഉള്ളത്. ഡൈനാമിക്കൽ മാതൃക അനുസരിച്ചാണ് പ്രവചനം തയാറാക്കിയത്.
Discussion about this post