കൊച്ചി: സോഷ്യൽമീഡിയയിൽ വലിയ സൈബർ ആക്രമണം നേരിടുന്നയാളാണ് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ രേണു. സുധിയുടെ മരണനാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി സജീവമാണ് താരം.
അടുത്തിടെ ദാസേട്ടൻ കോഴിക്കോട് എന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിക്കൊപ്പം ചെയ്ത ആൽബത്തിനെതിരെയും വലിയ തോതിൽ സൈബർ ആക്രമണം ഉയർന്നിരുന്നു.ദാസേട്ടൻ കോഴിക്കോടിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണ് രേണു. ‘ചെയ്ഞ്ച്’ എന്നു പേരിട്ടിരിക്കുന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.
ചിത്രത്തിന്റെ പൂജയ്ക്ക് എത്തുന്നതിനിടെ രേണുവിനെ ഉപദേശിക്കുന്ന ബിഗ് ബോസ് താരം രജിത് കുമാറിന്റെ വീഡിയോയും വൈറലാണ്. ‘എന്റെ മോളെ ഒരു കാര്യം ഞാൻ പറയാം… പുള്ളിക്കാരൻ (ദാസേട്ടൻ കോഴിക്കോട്) തുള്ളിച്ചാടി തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തിൽ ഭാവിയിൽ പണിയാകും. പണി വാങ്ങിക്കേണ്ടി വരും. മനസിലായോ.. സോഷ്യൽമീഡിയയിൽ ഉള്ളവർക്ക് രേണുവിനോട് പ്രേമമാണ്. നീ വൈറലായെന്ന് പറയുമെങ്കിലും. അവർ വയറ് നിറയെ തരും. നീ സൂക്ഷിച്ചോളണം.’ എന്നായിരുന്നു രജിത് കുമാറിന്റെ വാക്കുകൾ.
Discussion about this post